Thursday, July 23, 2009

മഴ


വിരഹത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ചത്‌ ആ വേനല്‍ മഴയിലായിരുന്നോ??
പ്രാണന്റെ വേരുകള്‍ പടര്‍ന്നതും..
കുഴഞ്ഞ മണ്ണിലേക്കാണ്ടിറങ്ങിയതും..
പിന്നെ.... നെറ്റിയില്‍ വീണ ആദ്യത്തെ.. മഴത്തുള്ളി
മൂക്കുപാലത്തിലേക്കിറങ്ങി..
പിന്നെ രണ്ടായി പിരിഞ്ഞു പോയതും...
ഹൃദയം നനുത്ത മഞ്ഞു പോലെയായതും...
ആ മഴയില്‍ തന്നെയല്ലേ???

..ആ വെള്ളത്തുള്ളികള്‍...
നിന്നെ വേദനിപ്പിച്ചിരുന്നോ???
എന്റെ മണമുള്ള, ആ നനുത്ത കുപ്പായം...
നീ നനയ്ക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്‌...
ആ മഴയിലാണൊ നനഞ്ഞു പോയത്‌??
നാമൊരുമിച്ച്‌ ചോക്കുകുറ്റികള്‍ കൊണ്ട്‌..
കുളപ്പടവിലെഴുതിയ അക്ഷരങ്ങള്‍..
ആ മഴയിലാണോ മാഞ്ഞു പോയത്‌??

എന്തേ ഒന്നും പറയാതിരിക്കുന്നത്‌?
പുറത്തു പെയ്യുന്ന പേ പിടിച്ച മാരിയില്‍..
ഞാന്‍ നിന്നെ കേള്‍ക്കാതെ പോകുന്നതാണോ??
ഓാ...ഈ മഴ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു....
അന്ന് ആ വേനല്‍ മഴയും അവളെ..
ഒരുപാടു കരയിച്ചിട്ടുണ്ടാവണം....
ആ നശിച്ച മഴയില്‍ ആരും അതു കണാതെ പോയി..

Saturday, July 18, 2009

ഓര്‍ക്കുക വല്ലപ്പോഴും ! - S.N. COLLEGE , NATTIKA

പുതിയ പ്രണയങ്ങളും കൂട്ടുകാരെയും കാത്തു.......

അറിവിന്റെ കലവറ ...........മുകുന്ദനും മാധവികുട്ടിയും .... ആനന്ദും ..... എല്ലാവരും ഉണ്ടിവിടെ.......


മുദ്രാവാക്യങ്ങളുമായി പോയ വഴികള്‍ ...........




ഈ വരാന്തയില്‍ നിന്നു മഴയില്‍ ലയിച്ചു നില്‍ക്കാം.. ......







പച്ച നിറം : മനസിനും കാമ്പസിനും .......




പച്ചതുരുത് : പ്രണയം കൈമാറാന്‍ പറ്റിയ സ്ഥലം ......











ഉത്തമേട്ടന്റെ "ചായകട ": ഇവിടുത്തെ വടയും സമൂസയും ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളം നനയുന്നു ....






അരങ്ങോഞ്ഞിഞ്ഞ സ്റ്റേജ്...........ആദ്യമായി നാടകം കളിച്ചത് ഈ സ്റ്റേജില്‍ ആണ്...















ഒരു മഴ കാലവും കാത്തു .......

















കവിതകളും കഥകളുമായി തണലില്‍ ഇത്തിരി നേരം .....



















വര്‍ഷങ്ങള്‍ക്കു ശേഷം കോളേജിലേക്ക് .....





















Sunday, July 12, 2009

എന്‍റെ മഴകാല ചിത്രങ്ങള്‍

മഴ മേഘങ്ങള്‍ മൂടി നില്ക്കുന്ന തൃപ്രയാര്‍ അമ്പലം...



മൂന്നാര്‍ : മഴയിലും ഒരു പൂക്കളം ....


മൂന്നാര്‍ : മഴയില്‍ പൂവുകള്‍ കൊഴിയുംബോലും ....തണലായി .....







തേക്കടി : ശോ .... ഈ മഴ കാരണം സായിപ്പന്മാരെ ഒന്നും കാണുനില്ലല്ലോ......







കുമരകം : മഴയെത്തും മുന്പേ ......






ente ishta bakshanam





കുമരകവും കരിമീനും !!!







തൃശൂര്‍ : മഴ പെയ്തു കൊണ്ടിരിക്കുന്നു .....







കനോലി കനല്‍ - ഒരു പ്രഭാത ദൃശ്യം.





മഴ പെയ്തു ഈറനണിഞ്ഞ ചെമ്പരത്തി പൂവ് .